Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Perumbavoor

പെരുമ്പാവൂരില്‍ മലയാളികളടക്കം 27 എയ്ഡ്‌സ് രോഗികള്‍? ജാഗ്രത നടപടികളുമായി ആരോഗ്യവകുപ്പ്

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ എയ്ഡ്‌സ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 22നാണ് ക്യാമ്പ്. ആരോഗ്യ ഉത്സവം എന്ന പേരില്‍ നടത്തുന്ന ക്യാമ്പില്‍ പരമാവധി അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കാനും സമഗ്ര ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണവും മെഡിക്കല്‍ ചെക്കപ്പും നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പെരുമ്പാവൂരില്‍ പത്തു മലയാളികളും സ്ത്രീകളും അടക്കം 27 പേര്‍ക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചതായാണ് പെരുമ്പാവൂര്‍ താലൂക്കിലെ ആരോഗ്യവകുപ്പ് വിഭാഗം നല്‍കുന്ന കണക്ക്. എന്നാല്‍, രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്നില്ല എന്നാണ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ എയ്ഡ്സ് രോഗം വര്‍ധിക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂരില്‍ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ പിയൂഷ് എം. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അവലോകനയോഗം ചേര്‍ന്നിരുന്നു. ആരോഗ്യം, വനിത-ശിശു ക്ഷേമം, തൊഴില്‍, നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Kerala

ജാ​തി​ത്തോ​ട്ട​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ച നി​ല​യി​ൽ; മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് സം​ശ​യം

പെ​രു​മ്പാ​വൂ​ർ∙ ജാ​തി​ത്തോ​ട്ട​ത്തി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തോ​ട്ടു​വ കൃ​ഷ്ണ​ൻ​കു​ട്ടി റോ​ഡി​ൽ മ​ന​യ്ക്ക​പ്പ​ടി അ​ന്ന​മ്മ(84) ആ​ണ് മ​രി​ച്ച​ത്.

തോ​ട്ടു​വ​യി​ൽ പെ​രി​യാ​റി​ന് സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രു​ടെ ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്.

രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​ട​നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യു​ണ്ടാ​യ കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

Latest News

Up